നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സിപിഎം വിഭാഗിയതയുടെ ഫലം: പി സി വിഷ്ണുനാഥ്

തിങ്കള്‍, 30 ഏപ്രില്‍ 2012 (09:25 IST)
PRO
PRO
നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് സി പി എമ്മിലെ വിഭാഗിയതയുടെ ഫലമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എല്‍ എ. പിറവത്തെ പോലെ തന്നെ നെയ്യാറ്റിന്‍‌കരയിലും വന്‍ ഭൂരിപക്ഷത്തോടെ യു ഡി എഫ്‌ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വിഷ്ണുനാഥ്‌ പറഞ്ഞു.

ഭരണത്തില്‍ സമുദായ നേതാക്കള്‍ അമിതമായി ഇടപെടുന്നത്‌ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷ്ണുനാഥ്‌ നയിക്കുന്ന യുവജന മുന്നേറ്റ യാത്രയ്ക്ക്‌ പറവൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തില്‍ സമുദായ സംഘടനകള്‍ ഇടപെടുന്നതിനെതിരെ നേരത്തേയും വിഷ്ണുനാഥ് രംഗത്ത് വന്നിരുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെയും വിഷ്ണുനാഥ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക