നെടുമ്പാശേരി വിമാനത്താവളത്തില്‍ രേഖകളില്ലാത്ത 5.85 കോടിയുടെ സ്വര്‍ണം പിടിച്ചു

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (15:45 IST)
PRO
PRO
നെടുമ്പാശേരി വിമാനത്താവളത്തില്‍ മതിയായ രേഖകളില്ലാതെ കൈവശം വച്ച 5.85 കോടി രൂപയുടെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് മുംബൈ സ്വദേശികളെ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം അധികൃതരാണു പിടികൂടിയത്.

20 കിലോ തൂക്കം വരുന്ന സ്വര്‍ണം രണ്ടു ബാഗുകളിലായിട്ടായിരുന്നു ഇവര്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അധികൃതര്‍ കൊച്ചിയിലെ ഹാള്‍ മാര്‍ക്കിംഗ് കേന്ദ്രങ്ങളിലൊന്നില്‍ പരിശോധനയ്ക്കെത്തിയ അവസരത്തിലാണു ഇവര്‍ പിടിയിലായത്. അവിടെ സംശയകരമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ട് ചോദ്യം ചെയ്തപ്പോഴാണു സ്വര്‍ണം കണ്ടെത്തിയത്.

ചോദ്യം ചെയ്തപ്പോള്‍ മുംബൈയിലെ മഹക് ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്ന് നഗരത്തിലെ വിവിധ ജുവലറികളില്‍ എത്തിക്കാനാണ്‌ ഇത് കൊണ്ടുവന്നത് എന്നായിരുന്നു മറുപടി. എന്നാല്‍ ഇവരുടെ കൈവശം ഒന്നും എഴുതാത്ത ഒരു ബ്ലാങ്ക് ബില്‍ ബുക്കു മാത്രമാണുണ്ടായിരുന്നത്.

ആഭരണം വിട്ടുകിട്ടണമെങ്കില്‍ വാണിജ്യ നികുതി ഇനത്തില്‍29 ലക്ഷം രൂപയും അത്ര തന്നെ പിഴയും നല്‍കണമെന്ന് അധികൃതര്‍ യുവാക്കളെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക