സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ നീതി ആയോഗ് യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജനധന്‍ യോജന, ബേഠി ബചാവോ എന്നീ പദ്ധതികള്‍ സംസ്ഥാനത്തിന് ആവശ്യമില്ലാത്തതാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
പതിനാലാം ധനകമ്മീഷന്‍ ശുപാര്‍ശകള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബജറ്റ് തയ്യാറാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു.
മേക്ക് ഇന്‍ ഇന്ത്യയില്‍ സംസ്ഥാനത്തിന്റെ സംഭാവനകളെക്കുറിച്ച് വ്യക്തതയില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.