സിപിഐഎം - സിപിഐ ചേരിയുദ്ധം മുറുകുന്നു

വ്യാഴം, 27 ഏപ്രില്‍ 2017 (08:39 IST)
മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയിലും സിപിഎമിലും ചേരിയുദ്ധം. സിപിഐഎം സംസ്ഥാന സമിതിയിൽ റവന്യൂ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്‍. മൂന്നാർ കൈയേറ്റ ഭൂമി ഒഴിക്കൽ ഉൾപ്പെടെ റവന്യു വകുപ്പിന്റെ പല നടപടികളും സർക്കർ വിരുദ്ധമാണെന്ന് സമിതി വിലയിരുത്തി.
 
സബ് കളക്ടറും, റവന്യൂ വകുപ്പും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിച്ചതെന്നും സമിതിയിൽ ആരോപണം ഉയർന്നു. കൂടിയാലോചനകളില്ലാതെയാണ് നടപടി കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും സിപിഐഎം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച മൂന്നാര്‍ റിപ്പോര്‍ട്ടിലാണ് റവന്യു വകുപ്പിനെതിരായ പരാമര്‍ശം. 
 
അതേസമയം, കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നടപടിയെ അഭിനന്ദിക്കുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥയെയും ധീരതയെയും അഭിനന്ദനാര്‍ഹമെന്ന് സിപിഐ പറഞ്ഞു. ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർ നിർവഹിച്ചുവെന്നും സിപിഐ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക