വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലേയും തൃശ്ശൂരിലേയും പ്രധാനപ്പെട്ട സീറ്റുകളിലടക്കം ആര്‍ എം പി 20 സീറ്റുകളില്‍ മത്സരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളിലാണ് മത്സരിക്കുക. മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും കെ കെ രമയെ വടകരയില്‍ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ താല്പര്യം.
തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ സീറ്റുകളില്‍ മത്സരിക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലെ ചില സീറ്റുകളിലും മത്സരിക്കും. സംസ്ഥാനത്തെ 50 മണ്ഡലങ്ങളില്‍ ആര്‍ എം പി നേതൃത്വം നല്കുന്ന ഇടതുപക്ഷ ഐക്യമുന്നണി മത്സരിക്കാനാണ് തീരുമാനം.