നിതാഖാതുമായി ബന്ധപ്പെട്ട് തിരിച്ചെത്തുവര്‍ക്കുള്ള യാത്രാ സൗജന്യങ്ങള്‍ ഇന്ന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ട്. ചുരുക്കം അപേക്ഷകള്‍ മാത്രമാണിക്കാര്യത്തിലുണ്ടായിരുന്നത് എന്നതിനാല്‍ ഇനി ഈ സൗജന്യം സര്‍ക്കാര്‍ നീട്ടി നല്‍കുന്നതല്ല എന്നും മന്ത്രി അറിയിച്ചു.
മന്ത്രി കെ സി ജോസഫാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നുകൂടി അപേക്ഷ നല്‍കാം. സൗജന്യ വിമാന ടിക്കറ്റ് നല്‍കിയിട്ടും ആരും തിരികെ വരാന്‍ തയ്യാറാകുന്നില്ലെന്ന് കെ സി ജോസഫ് കണ്ണൂരില്‍ പറഞ്ഞു.
അതേസമയം നിതാഖാത്ത് മൂലം ജോലി നഷ്ടമായ 178 മലയാളികളെ കൂടി നോര്‍ക്കയുടെ സഹായത്തോടെ ഉടന്‍ നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം ജിദ്ദയില്‍ 88 പേര്‍ നോര്‍ക്കയുടെ സഹായം തേടിയതിനു പുറമേ, റിയാദില്‍നിന്ന് 50 പേരും ദമാമില്‍നിന്ന് 40 പേരും നാട്ടിലെത്താന്‍ നോര്‍ക്കയെ സമീപിച്ചിരുന്നു.