നികേഷ്കുമാര്‍ കെ എസ് യുക്കാരനായിരുന്നു; ബന്ദികള്‍ക്ക് ഭീകരരോട് തോന്നുന്ന പ്രേമമാണ് എം വി ആറിന്‍റെ മക്കള്‍ക്ക് സി പി എമ്മിനോട് - സി പി ജോണ്‍ തുറന്നടിക്കുന്നു

ബുധന്‍, 23 മാര്‍ച്ച് 2016 (19:33 IST)
അഴീക്കോട് മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിക്കുന്ന മാധ്യമപ്രവര്‍ത്തകനും എം വി രാഘവന്‍റെ മകനുമായ എം വി നികേഷ്കുമാര്‍ ഒരു കെ എസ് യുക്കാരനായിരുന്നു എന്ന് സി എം പി നേതാവ് സി പി ജോണ്‍.
 
നികേഷ്കുമാര്‍ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്‍ ആയിരുന്നില്ല. അദ്ദേഹം ഒരു കെ എസ് യുക്കാരനായിരുന്നു - സി പി ജോണ്‍ പറയുന്നു.
 
എം വി ആറിന്‍റെ ചരിത്രത്തെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്‍റെ മക്കള്‍ ശ്രമിക്കുന്നത്. ബന്ദികള്‍ക്ക് ഭീകരരോട് ചില സാഹചര്യങ്ങളില്‍ പ്രണയം തോന്നാറുണ്ട്. അത്തരത്തില്‍ ഒരു പ്രണയമാണ് എം വി ആറിന്‍റെ മക്കള്‍ക്ക് സി പി എമ്മിനോട് - സി പി ജോണ്‍ പറയുന്നു.
 
എം വി ആറിന്‍റെ മകളെ കൊന്നുകൊണ്ട് എം വി ആറിനെ വേദനിപ്പിക്കണം എന്ന് സി പി എം തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കി കൂത്തുപറമ്പ് സംഭവം ഉണ്ടായതിന് ശേഷം ദിവസങ്ങള്‍ക്കകം എം വി ആര്‍ മകള്‍ക്കൊപ്പം പലായനം ചെയ്തു. അതൊക്കെ മറന്നുകൊണ്ടാണ് ഇപ്പോള്‍ എം വി ആറിന്‍റെ മക്കള്‍ സി പി എമ്മിനോട് അടുക്കുന്നത് - ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ സി പി ജോണ്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക