നികുതി വെട്ടിപ്പ്: മുംബൈ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (20:02 IST)
PRO
PRO
സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍. മുംബൈ ആസ്ഥാനമായ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ സലിം ഷെയ്ഖാണ് അറസ്റ്റിലായത്. സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ആദ്യ അറസ്റ്റാണിത്.

കമ്പനിയിലെ ജീവനക്കാരുടെ വേതനത്തില്‍നിന്ന് പിടിച്ച 90 ലക്ഷത്തോളം രൂപ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. സലിം ഷെയ്ഖിനെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.