നായകൻമാരില്ലാത്തതിനാൽ ബി ജെ പി വില്ലൻമാരെ തപ്പി ഇറങ്ങിയിരിക്കുകയാണ്: ഉഴവൂർ വിജയൻ

ശനി, 26 മാര്‍ച്ച് 2016 (16:04 IST)
മൽസരിക്കാൻ നായകൻമാരില്ലാത്തതിനാൽ ബി ജെ പി വില്ലൻമാരെ തപ്പി ഇറങ്ങിയിരിക്കുകയാണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ്  ഉഴവൂർ വിജയൻ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ സി പി നാലു സീറ്റുകളില്‍ മത്സരിക്കുമെന്നും ഉഴവൂര്‍ വിജയന്‍. പാലാ, കുട്ടനാട്, കോട്ടയ്‌ക്കൽ, എലത്തൂർ മണ്ഡലങ്ങളിലാകും എന്‍ സി പി മത്സരിക്കുക. ഇതിനു പുറമെ ഒരു സീറ്റുകൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉയവൂര്‍ വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
പാലായിൽ ഞാൻ മൽസരിക്കുന്നില്ല, മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടണ്ടേ,
കോട്ടയ്‌ക്കലിൽ ‘മു വച്ചൊരാൾ’ മൽസരിക്കും (മുഹമ്മദ് കുട്ടി. അന്തിമതീരുമാനം ആകാത്തതിനാൽ ആദ്യത്തെ അക്ഷരം മാത്രമേ പറയാൻ കഴിയൂ). 
 
കെ പി സി സി ഓഫിസിൽ വി എം സുധീരൻ എന്നു പേരെഴുതി ഒരു കൊട്ട വച്ചിരിക്കുകയാണെന്നും സുധീരനു മാത്രം കത്തെഴുതി ഇടാനുള്ളതാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ‘ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ഇങ്ങോട്ടു പോരേ, ഞാൻ പ്രസിഡന്റ് സ്‌ഥാനം ഒഴിഞ്ഞുതരാം. ഇവിടെയാകുമ്പോൾ അടിയും പിടിയുമില്ല. സ്വസ്‌ഥമായി ഇരിക്കാം. പിന്നെ, ഇതല്ലേ യഥാർഥ കോൺഗ്രസ്. ആ രാഹുൽ ഗാന്ധിയുടേതൊക്കെ ഒരു കോൺഗ്രസ് ആണോ?’ 

വെബ്ദുനിയ വായിക്കുക