നാദപുരത്ത് ഉഗ്രശേഷിയുള്ള 15 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

വെള്ളി, 17 ജനുവരി 2014 (09:05 IST)
PRO
നാദാപുരത്തെ കുമ്മങ്കോട്ട് ഓവുചാല് വൃത്തിയാക്കുന്നതിനിടെ പിവിസി പൈപ്പിനുള്ളില്‍ സുക്ഷിച്ച ഉഗ്രശേഷിയുള്ള 15 സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തി.

ബോംബുകള്‍ പുതിയതാണെന്ന് പൊലീസ് ബോംബ്‌സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു. കുമ്മങ്കോട് വലിയപീടികയില്‍ താഴെക്കുനി പറമ്പിനോട് ചേര്‍ന്ന ഓവുചാലില്‍നിന്നാണ് ബോംബ് കണ്ടെത്തിയത്.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ തൊഴിലാളികള്‍ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ പിവിസി പെപ്പ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.

ഒരുമീറ്റര്‍ നീളമുള്ള പി.വി.സി. പൈപ്പിന്റെ രണ്ടു ഭാഗവും ഭദ്രമായി അടച്ച നിലയിലായിരുന്നു. കസ്റ്റഡിയിലെടുത്ത സ്റ്റീല്‍ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. സിഐ എഎസ് സുരേഷ്‌കുമാര്‍, അഡീഷണല്‍ എസ്ഐ രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളപോലീസ്‌സംഘം സ്ഥലം പരിശോധിച്ചു.

വെബ്ദുനിയ വായിക്കുക