നവവധുവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (16:06 IST)
PRO
ആറ് മാസം മുമ്പ് വിവാഹിതയായ യുവതിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഫിയയാണ് (26) റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞെങ്കിലും അവിഹിതബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഓണത്തിന് വീട്ടില്‍ വന്നശേഷം സോഫിയ ഭര്‍തൃവീട്ടില്‍ പോയതുമില്ല. നെയ്ത്തുതൊഴിലാളിയായ സോഫിയ നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ്.
10 സെന്റ് വസ്തു വിറ്റായിരുന്നു ഇവരുടെ മാതാപിതാക്കള്‍ വിവാഹം നടത്തിയിരുന്നത്. ആ ബന്ധം അറ്റുപോകുന്നതിന്റെ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനമാണ് പൊലീസിനുള്ളത്