നല്ലളം സബ്‌സ്റ്റേഷനില്‍ തീപിടുത്തം

ഞായര്‍, 26 ജൂലൈ 2009 (17:04 IST)
കോഴിക്കോട് നല്ലളം വൈദ്യുതി സബ്‌സ്‌റ്റേഷനില്‍ തീ പിടുത്തം. 80 ലക്ഷം രൂപയുടെ ഒരു ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും കത്തി നശിച്ചു. സബ്‌ സ്‌റ്റേഷനിലെ കണ്‍ട്രോള്‍ പാനലുകളും പൂര്‍ണമായും കത്തിനശിച്ചു.

ഒരു കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ്‌ പ്രാഥമിക നിഗമനം. അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകള്‍ അരമണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ്‌ തീയണയ്ക്കാനായത്‌. ഓട്ടോമാറ്റിക്‌ കട്ട്‌ ഓഫ്‌ സംവിധാനം കേടായതാണ്‌ തീപിടുത്തത്തിനു കാരണമായതെന്ന്‌ കരുതുന്നു.

കല്ലായി മുതല്‍ രാമനാട്ടുകര വരെ ഇന്ന് വൈദ്യുതി മുടങ്ങും. കോഴിക്കോട്‌ നഗരത്തില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുകയാണ്‌.

വെബ്ദുനിയ വായിക്കുക