കേസിന്റെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇത് പരിശോധിച്ച ശേഷമാകും കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുക. മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഇതുവരെ കാവ്യാമാധവനെ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. അതോടൊപ്പ, നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിശദമായ റിപ്പോര്‍ട്ടുകളും പൊലീസ് ഇന്ന് കോടതിയ്ക്ക് കൈമാറും.