നഗ്നഫോട്ടോയെടുത്തു പണം തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

തിങ്കള്‍, 28 ഏപ്രില്‍ 2014 (19:20 IST)
യുവാവിനെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശികളായ രണ്ടു പേരെയാണു വലയിലാക്കിയത്. ആകെ ഈ കേസില്‍ ഏഴു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി കാസര്‍കോഡ് സിഐ വെളിപ്പെടുത്തി.
 

കഴിഞ്ഞ ദിവസം ചൌക്കിയിലെ ഒരു വീട്ടില്‍ ഏഴംഗ സംഘം ചിത്താരി സ്വദേശിയായ ഗള്‍ഫുകാരനായ ഒരു യുവാവിനെ ചട്ടഞ്ചാല്‍ സ്വദേശിയായ ഒരു യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുക്കുകയും ഇയാളില്‍ നിന്ന് 17000 
രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയാണുണ്ടായത്. പരിചയക്കാരായ 
രണ്ടു പേരാണ്‌ ഇയാളെ കെണിയില്‍ പെടുത്തിയത് എന്ന് സൂചനയുണ്ട്. 
 

പതിനഞ്ചു ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കില്‍ നഗ്നഫോട്ടോ പ്രസിദ്ധപ്പെടുത്തും എന്നും സംഘം ഭീഷണിപ്പെടുത്തി. സുഹൃത്തുക്കളുടെ സഹായത്തോടെയാണ്‌ ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടത്. 

വെബ്ദുനിയ വായിക്കുക