നഗരസഭയും ചേര്‍ത്തല മെഡിക്കല്‍ സൂപ്രണ്ടും തമ്മില്‍ തര്‍ക്കം: സംസ്ഥാനമൊട്ടാകെ രോഗികള്‍ വലയുന്നു

വെള്ളി, 1 മാര്‍ച്ച് 2013 (10:43 IST)
PRO
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഏകദിന പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗമൊഴികെ മറ്റ് ആശുപത്രി സേവനങ്ങള്‍ ഇന്ന് ലഭ്യമാകില്ല.

സംസ്ഥാന വ്യാപകമായി അനിശ്ചിതകാല നിസഹകരണ സമരത്തിനും കെജിഎംഒഎ ആഹ്വാനം ചെയ്തിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആസ്പത്രിയിലെ സൂപ്രണ്ടിനെ രാഷ്ട്രീയ ഇടപെടലിലൂടെ അന്യായമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം.

നഗരസഭയും ചേര്‍ത്തല സൂപ്രണ്ടും തമ്മിലുള്ള തര്‍ക്കമാണ് സംസ്ഥാനമൊട്ടാകെ ഡോക്ടര്‍മാരുടെ പണിമുടക്കിന് കാരണമായത്. സര്‍ക്കാര്‍ ആശുപത്രികളിലെ അവിഹിത രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയാണ്.

വെബ്ദുനിയ വായിക്കുക