നഗരത്തില്‍ ഒളിക്യാമറകള്‍; തൃശൂര്‍ പൂരത്തിനെത്തുന്ന കള്ളന്മാര്‍ കുടുങ്ങും

വ്യാഴം, 18 ഏപ്രില്‍ 2013 (18:31 IST)
PRO
PRO
നഗരത്തില്‍ ഒളികാമറകള്‍ മിഴിതുറന്നു. ഇനി കള്ളന്മാര്‍ ജാഗ്രതൈ. തൃശൂര്‍ പൂരം സുരക്ഷിതമായി ദര്‍ശിക്കുന്നതിന്‌ പുരുഷാരത്തിന്‌ അവസരം ഒരുക്കിയാണ്‌ ഒളികാമറകള്‍ സ്ഥാപിക്കുന്നത്‌. സ്വരാജ്‌ റൗണ്ടില്‍ 16 കാമറകളാണ്‌ സുരക്ഷക്കായി ബുധനാഴ്ച സ്ഥാപിച്ചത്‌. തുടര്‍ ദിവസങ്ങളില്‍ ശക്തന്‍ സ്റ്റാന്‍ഡ്‌, കെഎസ്‌ആര്‍ടിസി പരിസരം, വെളിയന്നൂര്‍, പട്ടാളം റോഡുകളിലും കാമറകള്‍ സ്ഥാപിക്കും.

15 മീറ്റര്‍ ചുറ്റളവ്‌ പകര്‍ത്താന്‍ കഴിയുന്ന കാമറകളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. റൗണ്ടില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സിറ്റി പൊലീസ്‌ അസി കമ്മിഷണര്‍ സിഎസ്‌ ഷാഹുല്‍ ഹമീദ്‌ പറഞ്ഞു. ഒളികാമറയുടെ നിയന്ത്രണം പൊലീസ്‌ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്‌ നടത്തുന്നത്‌. ഇതിലൂടെ നഗരത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൊലീസിന്‌ നിരീക്ഷിക്കാനാവും.

അസ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ കണ്ടെത്തി നിമഷങ്ങള്‍ക്കകം നടപടി എടുക്കാനും സാധിക്കും.


വെബ്ദുനിയ വായിക്കുക