ദേശീയഗെയിംസ്: 15 കോടി വളരെ കൂടുതലെന്ന് ചീഫ് സെക്രട്ടറി

ചൊവ്വ, 3 ഫെബ്രുവരി 2015 (13:44 IST)
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് ചെലവഴിച്ച 15 കോടി രൂപ വളരെ കൂടുതലാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ . സംഘാടനത്തില്‍ കാര്യമായ പിഴവ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പരിപാടികള്‍ക്ക് കൃത്യമായ റിഹേഴ്സല്‍ ഉണ്ടായിരുന്നില്ല. പറ്റിയ പോരായ്മകള്‍ മോഹന്‍ ലാല്‍ തിരിച്ചറിഞ്ഞു എന്നും യോഗത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞു. സംഘാടനത്തില്‍ പിഴവ് സംഭവിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടെ വീഴ്ചകള്‍ പറ്റി. 
വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സമാപനച്ചടങ്ങ് ഭംഗിയാക്കണമെന്നും ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്കി.
 
ഗെയിംസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന കാര്യം കായികമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സമാപന ചടങ്ങിലെ സംഘാടകരുടെ അടിയന്തിരയോഗം ഇന്നു വൈകുന്നേരം ഏഴിന് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക