ദേവസ്വം: സര്‍ക്കാരിന് അധികാരം വേണം

WDWD
ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുണ്ടാവണമെന്ന് ദേവസ്വം ജി സുധാകരന്‍. ആ‍ലപ്പുഴയില്‍ തെക്കന്‍ ജില്ലകളിലെ ക്ഷേത്രങ്ങള്‍ക്കുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡ് എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ റദ്ദാക്കാനുളള അധികാരം സര്‍ക്കാരിനുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കും. ദേവസ്വത്തിന്‍റെ പണം നല്ല കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഫ്യൂഡല്‍ ചിന്താഗതി ഉള്ളവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പ്രമാണിമാര്‍ക്ക് തിന്ന് തീര്‍ക്കാനുള്ളതാണ് ദേവസ്വം പണമെന്നാണ് ബോര്‍ഡിലെ ചിലരുടെ വിചാരം. അഴിമതിയും കൊള്ളയും നിലനില്‍ക്കണമെന്ന് ആഗ്രഷിക്കുന്നവരാണ് ബോര്‍ഡിലെ സര്‍ക്കാരിന്‍റെ ഇടപെടലിനെ എതിര്‍ക്കുന്നത്- സുധാകരന്‍ പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനങ്ങളില്‍ ഇടപെടാനുളള അധികാരം സര്‍ക്കാരിന് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക