ദേവസ്വം ജീവനക്കാര്‍ കൈക്കൂലിക്കാര്‍ - മന്ത്രി

ചൊവ്വ, 18 മാര്‍ച്ച് 2008 (15:14 IST)
KBJWD
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 99 ശതമാനം ഉദ്യോഗസ്ഥരും കൈക്കൂലിക്കാരാണെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വഴി തെറ്റിക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരാണെന്നും മന്ത്രി പറഞ്ഞു. പുതിയ നിയമഭേദഗതി കൊണ്ട് മാത്രമേ ദേവസ്വം ബോര്‍ഡിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ വി.ഡി.സതീശന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ബോര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക