ദൃശ്യ മാധ്യമ രംഗത്തെ മത്സരം ജനങ്ങളില്‍ നീരസം ഉളവാക്കുന്ന വിധത്തിലേക്ക് അധ:പതിച്ചെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കാക്കനാട് പ്രസ് അക്കാദമി ഹോസ്റ്റലിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമ രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന മത്സരം എല്ലാ അതിര്‍ത്തിയും ലംഘിക്കുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവ ചടങ്ങില്‍ ഉണ്ടായ സംഭവം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അമിതാവേശത്തിനിടയില്‍ ജേതാക്കള്‍ക്ക് കിട്ടിയ സ്വര്‍ണക്കപ്പിന്‍റെ മാതൃക രണ്ടു കഷണമായിരുന്നു.