അന്ന് നടത്തിയ ആ മുദ്രാവാക്യങ്ങള്‍ നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ദിലീപിനെ അനുകൂലിച്ച മുദ്രാവാക്യം മുഴക്കാന്‍ ഇവര്‍ക്ക് ആരെങ്കിലും പണം നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇത് കുടാതെ മാധ്യമങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കാന്‍ ജനകീയ സമിതി രൂപീകരിക്കാന്‍ പദ്ധതിയിട്ടതായും സംശയിക്കുന്നു.