ദിലീപിന്റെ അറസ്റ്റിനെ കുറിച്ചെന്താണ് പറയാനുള്ളത്? ജയസൂര്യയുടെ മറുപടിയില്‍ അന്തംവിട്ട് മാധ്യമ പ്രവര്‍ത്തകര്‍!

ചൊവ്വ, 25 ജൂലൈ 2017 (14:00 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും കോടതി താരത്തിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതും മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരില്‍ പലരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, സംഭവത്തോടെ പ്രതികരിക്കാത്തത് യുവതാരങ്ങളാണ്. ദുല്‍ഖര്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍.
 
ഇക്കൂട്ടത്തിലായിരുന്നു ജയസൂര്യയും. എന്നാല്‍, പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ജയസൂര്യയ്ക്ക് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി ചുമ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ വഷളാക്കുകയോ ചെയ്യേണ്ടെന്ന് കരുതിയാണ് പലരും പ്രതികരിക്കാതിരുന്നത്.
 
അപ്രതീക്ഷിതമായിട്ടായിരുന്നു ജയസൂര്യ ആ ചോദ്യത്തെ അഭിമുഖീകരിച്ചത്. ബിപി സത്യന്റെ അനുസ്മരണ ചടങ്ങ് കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ. ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുപ്പോള്‍ ഒന്നും മിണ്ടാതെ കൈ കൂപ്പി കാണിക്കുക മാത്രമാണ് നടന്‍ ചെയ്തത്. ജയസൂര്യയുടെ പ്രതികരണം കണ്ട് മാധ്യമ പ്രവർത്തകർ അന്തിച്ചുപോയത്രെ!

വെബ്ദുനിയ വായിക്കുക