ദിലീപിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും? ജന‘പ്രിയന്‍’ ജയിലിലാണേലും എഫക്ട് വലുത് തന്നെ! - പക്ഷേ ഇതിനും പൃഥ്വിയെ കിട്ടില്ല!

ബുധന്‍, 26 ജൂലൈ 2017 (10:35 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സിനിമാ മേഖലയും മാധ്യമങ്ങളും തമ്മില്‍ അത്ര രസത്തിലല്ല എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ചാനലുകളില്‍ അതിഥികളായി എത്തുന്നത് സിനിമാ താരങ്ങള്‍ ആണ്. 
 
എന്നാല്‍, ഇത്തവണത്തെ ഓണത്തിന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹനലാല്‍ അടക്കം പ്രമുഖ നടന്മാര്‍ ആരും തന്നെ അഭിമുഖത്തിനായി ചാനലുകളോട് സഹകരിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. താരങ്ങളുടെ ഓണം റിലീസിനോട് അനുബന്ധിച്ചാണ് അഭിമുഖങ്ങള്‍ നടത്തുക. ഇത്തവണ നിരവധി ചിത്രങ്ങളാണ് ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്നത്. എന്തൊക്കെയായാലും ഇത്തവണ അഭിമുഖത്തിനില്ല എന്ന തീരുമാനത്തിലാണ് നടന്മാര്‍.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും ദിലീപ് ജയിലിലായ സംഭവത്തെക്കുറിച്ചും വ്യക്തമായ മറുപടികള്‍ നല്‍കാതെ അഭിമുഖം പൂര്‍ത്തിയാക്കാന്‍ ആകില്ല എന്നതാണ് പ്രധാന കാരണം. ദിലീപിനെതിരെ സംസാരിക്കാന്‍ ഭയമാണെന്നൊക്കെയുള്ള ആരോപണങ്ങള്‍ പിന്നീട് ഉണ്ടാകുമോ എന്ന ഭയവും ഉണ്ട്. തങ്ങളുടെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ഭയമാണ് ഇതിനെല്ലാം കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
 
പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ മാത്രമാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ചാനലുകാര്‍ക്ക് പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യരും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക