നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ ജയിലില്‍ എത്തില്ല. ദിലീപിന്‍റെ ബന്ധുക്കളും സഹോദരന്‍ അനൂപുമെല്ലാം ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയെങ്കിലും കാവ്യ എത്തിയിരുന്നില്ല.
കാവ്യയും മകള്‍ മീനാക്ഷിയും തന്നെ ജയിലില്‍ വന്നു കാണരുതെന്ന് ദിലീപ് തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നുണ്ട്. വിധി അനുകൂലമായാല്‍ അന്നുതന്നെ താരം ജയിലില്‍ നിന്ന് പുറത്തിറങ്ങാനാണ് സാധ്യത.
രാമലീല ഉള്‍പ്പടെ നാല് സിനിമകളുടെ അണിയറപ്രവര്‍ത്തകരാണ് ദിലീപ് പുറത്തിറങ്ങുന്നതും കാത്തിരിക്കുന്നത്. രാമലീലയില്‍ ദിലീപിന്‍റെ ഡബ്ബിംഗ് ബാക്കിയുണ്ട്. മറ്റ് മൂന്ന് ചിത്രങ്ങള്‍ ചിത്രീകരണത്തിന്‍റെ പല ഘട്ടങ്ങളിലാണ്.
അതേസമയം, ദിലീപിനെ പുറത്താക്കുന്നതിനായി ‘അമ്മ’യില്‍ വാദിച്ച പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ പരോക്ഷവിലക്കിന് സാധ്യതയുണ്ടെന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.