ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സഹോദരന്‍ അനൂപടക്കമുള്ള കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. എന്നാല്‍, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും എത്താത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദിലീപിനെ കാണാന്‍ കാവ്യ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങള്‍ ജയിലിനു ചുറ്റിനും ഉണ്ടാകുമെന്ന ഭയം കൊണ്ടാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജയിലില്‍ നിന്നും ഫോണ്‍വിളിക്കാന്‍ ദിലീപിന് അനുവാദമുണ്ട്. കോയിന്‍ ബോക്സ് ഉപയോഗിച്ച് ദിലീപിന് തന്റെ അമ്മയേയും മകളെയും കാവ്യയേയും വിളിക്കാന്‍ അനുവാദമുണ്ട്. അതും ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ. ജയിലില്‍ കഴിയുന്ന ദിലീപിന് അധികൃതര്‍ പത്രം വായിക്കാന്‍ നല്‍കാറുണ്ടെങ്കിലും ദിലീപ് അത് നോക്കാറില്ല. തന്നെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അതുനിറയെ എന്നാണ് ദിലീപ് പറയുന്നത്.