ദമ്പതികളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച്

വ്യാഴം, 6 മാര്‍ച്ച് 2014 (16:42 IST)
PRO
PRO
കായം‍കുളം കെ.പി.എ.സി ജംഗ്ഷനു സമീപത്ത് വീട്ടമ്മയുടെ ആറു പവന്‍റെ താലിമാല പൊട്ടിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ വൃദ്ധയുടെ 12 പവന്‍റെ മാല കവര്‍ന്ന വാര്‍ത്ത വന്നതിന്‍റെ ചൂടാറും മുമ്പാണിത്.

ചൂനാട് ചെറുതിട്ടയില്‍ സജിയും ഭാര്യ ബീനയും സഞ്ചരിച്ച ബൈക്ക് പിന്‍തുടര്‍ന്ന് എത്തിയ യുവാവാണ്‌ ദമ്പതികളെ തടഞ്ഞു നിര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി മാലയും പൊട്ടിച്ച് ബൈക്കില്‍ രക്ഷപെട്ടത്.

കായം‍കുളത്ത് സാധനങ്ങള്‍ വാങ്ങി മടങ്ങിവരവേ രാത്രി ഒമ്പതരയോടെയാണു സജിക്കും ഭാര്യയ്ക്കും ഈ ദുരനുഭവം ഉണ്ടായത്. കായം‍കുളം പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക