തൃശൂരില്‍ പിഞ്ചുകുഞ്ഞ് തേങ്ങ തലയില്‍ വീണ് മരിച്ചു. പാലക്കാട് പാറ എലപ്പുള്ളിയില്‍ അനന്തകൃഷ്ണന്റെ എട്ടരമാസം പ്രായമുള്ള മകള്‍ ആരണ്യയാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് അയല്‍വാസിയായ യുവതി കുഞ്ഞിനെയെടുത്ത് കളിപ്പിക്കുന്നതിനിടെയാണ് നാളികേരം തലയില്‍ വീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.