തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 30 ആയതായി റിപ്പോര്‍ട്ട്. ഇതുവരെ 26 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം, നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 40 അംഗ സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. മുങ്ങല്‍ വൈദഗ്‌ധ്യമുള്ള 20 പേരും സംഘത്തിലുണ്ട്. എന്നാല്‍ കൂടുതല്‍ സേനയെ വേണ്ടിവരുമെന്നാണ് സൂചനകള്‍.