തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകും: പി പി തങ്കച്ചന്‍

ചൊവ്വ, 11 മാര്‍ച്ച് 2014 (14:16 IST)
PRO
PRO
ആര്‍എസ്പിയെ ഘടകകക്ഷിയായി ചേര്‍ക്കാന്‍ യുഡിഎഫ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകുമെന്നും യുഡിഎഫ് കണ്‍വീര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്പിയെ ഘടകകക്ഷിയായി ചേര്‍ക്കാനുള്ള തീരുമാനം യോഗത്തില്‍ ഏകകണ്ഠമായാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പിയും ആര്‍എസ്പി-ബിയും ലയിക്കും. ഷിബു ബേബി ജോണും ആര്‍എസ്പി നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയതായും തങ്കച്ചന്‍ അറിയിച്ചു.

പാലക്കാട് സീറ്റ് സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്കാന്‍ തീരുമാനിച്ച കാര്യവും പിപി തങ്കച്ചന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക