തന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമം മരവിപ്പിക്കണമെന്നും ഭാര്യ അമലിനെതിരെ കേസ് എടുക്കരുതെന്നും കൂടിക്കാഴ്ചയില്‍ നിസാം ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്. പത്താം തിയതി വൈകുന്നേരം മൂന്നു മണിക്ക് ആണ് വിവാദമായ കൂടിക്കാഴ്ക നടന്നത്. അന്വേഷണസംഘത്തിന്റെ സാന്നിധ്യത്തിലല്ലാതെ ഒരു ഉദ്യോഗസ്ഥന്‍ കുറ്റവാളിയുമായി കൂടിക്കാഴ്ച നടത്തുകയാണെങ്കില്‍ രേഖാമൂലം മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത്തരം രേഖകളൊന്നും പൊലീസിന്റെ കൈവശമില്ലെന്നാണ് സൂചന.