തിരൂര്‍ സംഭവം: മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

തിങ്കള്‍, 3 ഫെബ്രുവരി 2014 (15:43 IST)
PRO
PRO
തിരൂര്‍ മംഗലത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇന്ന് രാവിലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

സംഭവത്തിന്റെ ഉത്തരവാദിത്വം എസ്ഡിപിഐ നേരത്തേ ഏറ്റെടുത്തിരുന്നു. കേസില്‍ 13 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇനി നാല് പേര്‍ കൂടി കേസില്‍ അറസ്റ്റിലാകാനുണ്ട്.

തിരൂരില്‍ നടുറോഡിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. പട്ടാപ്പകല്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. സിപിഎമ്മിന്റെ പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എകെ മജീദ്, അര്‍ഷാദ് എന്നിവരെയാണ് വെട്ടിപരുക്കേല്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക