തിരൂര്‍ സംഭവം: അഞ്ചു പേര്‍ പിടിയില്‍

വ്യാഴം, 30 ജനുവരി 2014 (17:56 IST)
PRO
PRO
തിരൂര്‍ മംഗലത്ത്‌ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. മജീദ്‌, നൗഫല്‍, അബ്‌ദുള്‍ ഗഫൂര്‍, സാദിനൂല്‍ എന്നിവരാണ്‌ പിടിയിലായത്‌. സംഭവത്തിലെ പ്രധാനികള്‍ വൈകുന്നേരത്തോടെ കീഴടങ്ങിയേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ നേരത്തേ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരായ മജീദ്‌, അര്‍ഷാദ്‌ എന്നിവര്‍ക്കാണ്‌ ആക്രമണത്തില്‍ പരുക്കേറ്റത്‌. ആക്രമണം നടത്തിയ ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന്‌ പിന്നില്‍ എസ്‌ഡിപിഐക്കാരാണെന്ന്‌ നേരത്തേ ആഭ്യന്തരമന്ത്രി വ്യക്‌തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ആഹ്‌ളാദ പ്രകടനത്തിനിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ്‌ പിടികൂടിയെങ്കിലും പിന്നീട്‌ സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുക ആയിരുന്നു. ദൃശ്യങ്ങളില്‍ അക്രമികളെ വ്യക്‌തമാകുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക