തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു
ഞായര്‍, 9 ജൂണ്‍ 2013 (17:22 IST)
PRO
തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു. പൊലീസ് ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിനാണ് കേരളാവിഷന് റിപ്പോര്‍ട്ടര്‍ ബിനീഷിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റേഷനിലെത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരേയും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും വാര്‍ത്തകളുണ്ട്.
സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ആനന്ദക്കുട്ടന്, ശ്രീകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.