തിരുവനന്തപുരത്ത് കുത്തിവയ്പ്പിനെ തുടര്‍ന്ന് രോഗിയുടെ വിരലുകള്‍ കരിഞ്ഞു
ചൊവ്വ, 7 ജനുവരി 2014 (11:20 IST)
PRO
PRO
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുത്തിവയ്പ്പിനെ തുടര്‍ന്ന് രോഗിയുടെ വിരലുകള്‍ കരിഞ്ഞതായി പരാതി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തുളസീധരന്‍ എന്ന രോഗിയുടെ രണ്ട് വിരലുകള്‍ കരിഞ്ഞു എന്നാണ് പരാതി.
നട്ടെല്ല് വേദനയെ തുടര്‍ന്നാണ് തുളസീധരന്‍ ചികിത്സ തേടിയത്. വേദനയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തപ്പോഴാണ് വിരലുകളാണ് കരിഞ്ഞത്. അവയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു.
ഒക്ടോബര്‍ മുതല്‍ തുളസീധരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ കൈയില്‍ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നു എന്നും വിരലുകള്‍ കരിയാന്‍ ഇതാണ് കാരണം എന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.