പാലക്കാട്ട് കുഴല്‍മന്ദത്ത് മാത്തൂര്‍ നെല്ലിയംപറമ്പ് ബാലകൃഷ്‌ണന്‍ (60), ഭാര്യ രാധാമണി (53), ഇവരുടെ ഇരട്ടപ്പെണ്‍മക്കള്‍ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പെയ്‌ന്റിംഗ് തൊഴിലാളിയാണ് മരിച്ച ബാലകൃഷ്‌ണന്‍. ദൃശ്യ ബിരുദ വിദ്യാര്‍ത്ഥിനിയും ദര്‍ശന നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുമാണ്.
തിരുവനന്തപുരം തോന്നയ്‌ക്കലില്‍ ശ്രീകുമാര്‍ (42) ശോഭ (36) വൈഗ(ആറ്), ഡാന്‍ (ഒന്ന്)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാറിനെ തൂങ്ങിമരിച്ച നിലയിലും മക്കളെയും ഭാര്യയെയും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നും ഒരു ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യചെയ്യുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.