തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മനോരോഗിക്ക് പ്രാകൃത ചികിത്സ

ചൊവ്വ, 4 മാര്‍ച്ച് 2014 (13:02 IST)
PRO
PRO
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനോവൈകല്യമുള്ളയാളെ പ്രാകൃത ചികിത്സ രീതിയ്ക്ക് വിധേയനാക്കുന്നതായി പരാതി. അബോധാവസ്ഥയിലുള്ള രോഗിയെ നഗ്നനാക്കി കെട്ടിയിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

50 വയസ് പ്രായമുള്ള രോഗിയെ മനോരോഗ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. പകരം സര്‍ജിക്കല്‍ വാര്‍ഡില്‍ കെട്ടിയിട്ടിരിക്കുകയാണ്. രോഗിക്ക് കാര്യമായ ചികിത്സയോ പരിചരണമോ ലഭിക്കുന്നുമില്ല എന്നാണ് വിവരം.

അക്രമാസക്തനാകുന്നതിനാലാണ് ഇയാളെ കെട്ടിയിട്ടിരിക്കുന്നത് എന്നാണ് അധികൃതരുടെ വാദം.
ഞായറാഴ്ചയാണ് ഈ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ക്കലയ്ക്ക് സമീപം റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ഇയാളെ 108 ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് അറിയുകയുമില്ല.

വെബ്ദുനിയ വായിക്കുക