തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

ഞായര്‍, 25 ജനുവരി 2015 (09:39 IST)
വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കെ ടി ഡി സിയുടെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്. റിസപ്ഷന്‍ കൗണ്ടറും കമ്പ്യൂട്ടറും അടിച്ചു തകര്‍ത്തു. യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
 
ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അക്രമികള്‍ ഹോട്ടലിലെത്തിയത്. വന്‍ ശബ്‌ദമുണ്ടാക്കി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ , റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാരെ ആരെയും ഉപദ്രവിച്ചിട്ടില്ല. 
 
ആറുപേര്‍ അടങ്ങുന്ന സംഘമാണ് ഹോട്ടലില്‍ എത്തിയതെന്ന് നിഗമനമുണ്ട്. പ്രദേശത്ത് മാവോയിസ്റ്റുകളെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. ഇതിനു തൊട്ടടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മാസങ്ങള്‍ക്കു മുമ്പ് മാവോയിസ്റ്റുകള്‍ എത്തി ആക്രമണം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക