താന്‍ ഗള്‍ഫിലായിരുന്ന സമയത്ത് തന്റെ ഭാര്യയുമായി സിദ്ദിഖ് അടുത്തു; ഇപ്പോള്‍ വിവാഹവും കഴിഞ്ഞു
ശനി, 28 മാര്‍ച്ച് 2015 (16:04 IST)
കെ പി സി സി ജനറല്‍ സെക്രട്ടറിയും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ പ്രമുഖനുമായ ടി സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിദ്ദിഖിന്റെ പുതിയ ഭാര്യ ഷറഫുന്നീസയുടെ ആദ്യഭര്‍ത്താവ് രംഗത്ത്. സിദ്ദിഖിന്റെ ആദ്യഭാര്യ നസീമയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലുള്ള ആരോപണങ്ങളാണ് ഷറഫുന്നീസയുടെ ആദ്യഭര്‍ത്താവ് സഫീര്‍ ഷാന്‍ ഉന്നയിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ‘മറുനാടന്‍ മലയാളി’യോടാണ് സഫീര്‍ മനസ്സു തുറന്നത്.
ഷറഫുന്നീസ തന്റെ ഭാര്യയായിരിക്കുമ്പോള്‍ തന്നെ ഷറഫുന്നീസയുമായി സിദ്ദിഖിന് ബന്ധമുണ്ടായിരുന്നു എന്നാണ് സഫീര്‍ ഷാന്‍ ആരോപണം ഉന്നയിക്കുന്നത്. താന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്താണ് തന്റെ ഭാര്യയായിരുന്ന ഷറഫുന്നിസയുമായി ടി സിദ്ദിഖ് ബന്ധം തുടങ്ങിയതെന്നും എന്നാല്‍ തനിക്ക് ഇതില്‍ യാതൊരു സംശയവും ഇല്ലായിരുന്നുവെന്നും സഫീര്‍ ഷാന്‍ പറഞ്ഞു. ഭാര്യയെ വീട്ടില്‍ അടച്ച് വളര്‍ത്തുന്ന സ്വഭാവവും തനിക്കില്ലെന്നും സഫീര്‍ പറഞ്ഞു.
ഗള്‍ഫില്‍ ആയിരുന്ന സമയത്ത് തന്നെ ചില ബന്ധുക്കളും നാട്ടുകാരുമെല്ലാം തന്നെ വിളിച്ച് ഷറഫുന്നിസയുടേയും സിദ്ദിഖിന്റെയും ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ അന്ന് അതൊന്നും കാര്യമാക്കിയില്ലെന്നും സഫീര്‍ പറയുന്നു. തന്റെ ഉമ്മയ്ക്കും വീട്ടുകാര്‍ക്കും അവളെ ഇഷ്‌ടമായിരുന്നെന്നും കവയിത്രി കൂടിയായ ഷറഫുന്നീസയെ ഇക്കാര്യങ്ങള്‍ കൊണ്ടാണ് താനും ഇഷ്‌ടപ്പെട്ടതെന്നും സഫീര്‍ വ്യക്തമാക്കി.
ഖത്തറിലായിരിക്കെ തന്റെ ഫോണ്‍കോള്‍ അവള്‍ എടുക്കാതെ വന്നതോടെയാണ് തനിക്ക് ഈ വിഷയത്തില്‍ സംശയം ബലപ്പെട്ടത്.എന്നാല്‍, പിന്നീട് വിളിച്ചാല്‍ തിരക്കിലാണെന്ന് പറഞ്ഞ് വേഗം ഫോണ്‍ കട്ട് ചെയ്യും. ഇതിനിടയില്‍ താന്‍ അറിയാതെ ഷറഫുന്നിസ ചില യാത്രകള്‍ നടത്തിയെന്ന് അറിഞ്ഞു. എന്നാല്‍, അപ്പോഴും ഷറഫുന്നീസയെ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സഫീര്‍ പറയുന്നു.
നാട്ടില്‍ പ്രശ്നങ്ങള്‍ ഇങ്ങനെ വഷളായപ്പോള്‍ നാട്ടില്‍ നിന്നു തിരിച്ചുവരാന്‍ ശ്രമം തുടങ്ങി. എന്നാല്‍, അത് നടക്കാന്‍ മൂന്നുമാസമെടുത്തു. നാട്ടിലേക്കുള്ള യാത്ര വൈകിയതിന് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമായിരുന്നെന്നും താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ മുതലാളി കോണ്‍ഗ്രസ് ബന്ധമുള്ള ആളായിരുന്നെന്നും സഫീര്‍ വ്യക്തമാക്കുന്നു. എന്നാല്‍, നാട്ടിലെത്തിയത് ഷറഫുന്നീസയുമായി ഒരുമിച്ച് ജീവിക്കാനായിരുന്നെന്നും എന്നാല്‍, പിന്നീട് ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതിന് വിലങ്ങു തടിയാകുകയായായിരുന്നെന്നും സഫീര്‍ പറയുന്നു.
നാട്ടില്‍ വന്നപ്പോഴാണ് ആറുമാസം മാത്രം പ്രായമുള്ള രണ്ടാമത്തെ മകന്‍ അസുഖം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. ഈ ദിവസങ്ങളില്‍ ആണ് സിദ്ദിഖുമായുള്ള ഭാര്യയുടെ ബന്ധത്തിന് നേരിട്ടുള്ള തെളിവ് ലഭിക്കുന്നത്. പലപ്പോഴും അവള്‍ ഫോണ്‍ തന്നില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ വെച്ച് ഷറഫുന്നിസ ബാത്ത് റൂമില്‍ പോയപ്പോള്‍ നിര്‍ത്താതെ വന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്റെ ശ്രദ്ദയില്‍പ്പെട്ടു. ഇതില്‍ പലതും സിദ്ദിഖിന്റേയും അയാളുടെ പി എ രാജേഷിന്റേയും ആയിരുന്നു.
പല സന്ദേശങ്ങളും ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ വേദനിപ്പിക്കുന്നതായിരുന്നു. എന്നിട്ടും താന്‍ തുടര്‍ന്ന് പോകാന്‍ ആഗ്രഹിച്ചു. രണ്ട് മക്കളെ ഓര്‍ത്ത്. അത് നടക്കാതിരുന്നത് സിദ്ദിഖ് കാരണമായിരുന്നു. ഈ കാര്യങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ സിദ്ദിഖും താനും വിവാഹമോചിതര്‍ ആയിരുന്നില്ല. എന്നാല്‍, മറ്റൊരുവന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് പറയുന്നില്ലെന്നും സഫീര്‍ പറഞ്ഞു.
ഷറഫുന്നിസയുമായി വിവാഹമോചനം പോലും ഭീഷണിയെ തുടര്‍ന്നാണ്. ഇന്റര്‍നെറ്റ് കോള്‍ മുഖേനെ ആയിരുന്നു ഭീഷണി. തന്നെ വേണ്ടാത്തവളെ തനിക്കെന്തിനാണ്. അവളെ അവളുടെ വഴിക്ക് വിടുക ഇതൊക്കെയായിരുന്നു നിരന്തരം വന്ന ഭീഷണി ഫോണ്‍ കോളുകളുടെ ഉള്ളടക്കം. തന്റെ സഹോദരന്റെയും തന്റെ കുടുംബത്തിന്റേയും നല്ല ഭാവിയെ കരുതിയാണ് തലാഖ് ചൊല്ലാന്‍ താന്‍ തയ്യാറായതെന്നും സഫീര്‍ പറഞ്ഞു പറയുന്നു.