തര്‍ക്കം: സ്മാര്‍ട്‌ സിറ്റി യോഗം മാറ്റിവെച്ചു

തിങ്കള്‍, 16 മാര്‍ച്ച് 2009 (13:50 IST)
ഇന്നു നടക്കാനിരുന്ന സ്മാര്‍ട്‌സിറ്റി ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം മാറ്റിവച്ചു. സര്‍ക്കാരും ടീകോമും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്നാണ് സൂചന.

ആറാമത്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ ഇന്നു നടക്കാനിരുന്നത്‌. സ്വതന്ത്ര സ്ഥലവിനിയോഗത്തെ സംബന്ധിച്ച തീരുമാനമുണ്ടായാലേ ഇനി ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം നടക്കാന്‍ സാധ്യതയുള്ളൂ.

സ്മാര്‍ട്സിറ്റി പദ്ധതിക്ക്‌ ഇപ്പോള്‍ ലഭ്യമാക്കിയ സ്ഥലത്തിനു സ്വതന്ത്രവിനിയോഗം അനുവദിക്കണമെന്നു ധാരണാപത്രത്തില്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഇതില്‍നിന്നു പിന്നോട്ടുപോകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ടീകോം തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക