തന്റെ കൂടെയുള്ളത് മികച്ച ടീം: സുധീരന് ഉമ്മന്‍‌ചാണ്ടിയുടെ മറുപടി

ഞായര്‍, 29 ജൂലൈ 2012 (18:37 IST)
PRO
PRO
ഇപ്പോഴത്തെ മന്ത്രി സഭയില്‍ ഒന്നിനും പറ്റാത്തവരുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മറുപടി. തന്റെ കൂടെയുള്ളത്‌ മികച്ച ടീമാണെന്നും ഏതെങ്കിലും ഒരു മന്ത്രി വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതിന്‌ താനും ഉത്തരവാദിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സുധീരന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്‌. തന്നോട്‌ കൂടി ആലോചിച്ചാണ്‌ മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. മന്ത്രിസഭാംഗങ്ങളില്‍ തനിക്ക്‌ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ മന്ത്രിസഭയില്‍ മിടുക്കന്‍മാരും ഒന്നിനും പറ്റാത്തവരും ഉണ്ടെന്നായിരുന്നു സുധീരന്റെ ആരോപണം. മന്ത്രിമാരില്‍ ചിലര്‍ പേഴ്‌സണല്‍ സ്‌റ്റാഫിന്റെ പിടിയിലാണ്‌. എന്താണ്‌ നടക്കുന്നതെന്നുപോലും ഈ മന്ത്രിമാര്‍ക്കറിയില്ല. എന്നാല്‍, ആരുടേയും പേര്‌ എടുത്തു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക