തനിക്കെതിരെ തെളിവുണ്ടെങ്കില്‍ വി എസ് ഹാജരാക്കട്ടെയെന്ന് എക്സൈസ് മന്ത്രി

തിങ്കള്‍, 5 ജനുവരി 2015 (17:51 IST)
തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച ആരോപണങ്ങളില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് ഹാജരാക്കട്ടെയെന്ന് എക്സൈസ് മന്ത്രി കെ ബാബു. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും ബാബു പറഞ്ഞു.
 
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ ബാബുവും  കോഴ വാങ്ങിയെന്ന വി എസ് അച്യുതാനന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി എസ് തരംതാണ രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി ബാബു പറഞ്ഞു. 
 
താന്‍ പണം വാങ്ങിയെന്ന് കോഴയാരോപണം ഉന്നയിച്ച ബിജു രമേശ് പോലും പറഞ്ഞിട്ടില്ല.  പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മറക്കാനാണ്‌  വി എസ്‌ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  സെക്രട്ടേറിയറ്റിനു മുന്നില്‍ രാവിലെ നടന്ന ഇടതുമുന്നണി ധര്‍ണ്ണയ്ക്കിടെ ആയിരുന്നു വി എസ് മന്ത്രിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
 

വെബ്ദുനിയ വായിക്കുക