തടവുകാര്‍ക്ക് ദിലീപിനെ മതി, അധികൃതര്‍ സമ്മതിച്ചില്ല! ഒടുവില്‍ അവര്‍ കണ്ടത് മമ്മൂട്ടിയെ!

തിങ്കള്‍, 17 ജൂലൈ 2017 (08:22 IST)
ആലുവ സബ്ജയിലില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്നും ദിലീപിനെ ഒഴിവാക്കി. ദിലീപിനൊപ്പം നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും ചിലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്നും ഒഴിവാക്കി. പ്രദര്‍ശനം നടക്കുന്നതിനിടയില്‍ പ്രതികള്‍ തമ്മില്‍ കാണാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടായിരുന്നു പൊലീസിന്റെ ഈ നീക്കം. 
 
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജയിലിലുള്ളവര്‍ക്ക് ദിലീപ് ചിത്രങ്ങളോട് ആയിരുന്നു താല്‍പ്പര്യം. എന്നാല്‍, ഇന്നലെ ദിലീപ് ചിത്രം ഒഴിവാക്കി പകരം മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഇട്ടത്. ചോദ്യം ചെയ്യലിന്റെ ക്ഷീണത്തില്‍ രണ്ടുദിവസവും ദിലീപ് ഉറക്കമായിരുന്നു. 

വെബ്ദുനിയ വായിക്കുക