തച്ചങ്കരിക്കേസ്: അന്വേഷണത്തിന് ജഡ്ജിയെ നിയമിച്ച നടപടി റദ്ദാക്കി
ബുധന്‍, 25 ജനുവരി 2012 (15:18 IST)
ടോമിന്‍ തച്ചങ്കരിയുടെ വിവാദമായ വിദേശയാത്രയെക്കുറിച്ച് അന്വേണം നടത്താന്‍ വിജിലന്‍സ് ജഡ്ജിയെ നിയമിച്ച നടപടി റദ്ദാക്കി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് നിയമനം റദ്ദാക്കിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകള്‍ മാത്രമേ ജഡ്ജിക്ക് അന്വേഷിക്കാന്‍ അധികാരമുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിന്റെ നടപടി.
തച്ചങ്കരിക്കെതിരായ അന്വേഷണം നിയമാനുസൃതം തുടരാമെന്നും ട്രിബ്യൂണലിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിജിലന്‍സ് ജഡ്ജി എസ് ജഗദീശനെയാണ് തച്ചങ്കരിയുടെ വിദേശയാത്രയെക്കുറിച്ചുള്ള അന്വേഷണത്തിന് നിയോഗിച്ചിരുന്നത്. വി എസ് അച്യുതാനന്ദന്റെ കലാത്തെ എല്‍ ഡി എഫ് സര്‍ക്കാരാണ് കേസന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്.
കണ്ണൂര്‍ റേഞ്ച് ഐ ജി ആയിരിക്കെയാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തച്ചങ്കരി വിദേശ യാത്ര നടത്തിയത്. തുടര്‍ന്ന് തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വിദേശയാത്രയ്ക്കിടെ തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും തച്ചങ്കരിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് വി എസ് ഉത്തരവിട്ടത്.