ഡാറ്റാ സെന്റര്‍ കേസില്‍ കേരളം അഭിഭാഷകനെ മാറ്റി

വെള്ളി, 25 ഒക്‌ടോബര്‍ 2013 (17:01 IST)
PRO
PRO
ഡാറ്റാ സെന്റര്‍ കേസില്‍ കേരളം അഭിഭാഷകനെ മാറ്റി. സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വക്കേറ്റ് എം ടി ജോര്‍ജിനെയാണ് മാറ്റിയത്. എജിയുമായുള്ള അഭിപ്രായത്തെ വ്യത്യാസത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. പകരം അഡ്വ. രമേശ് ബാബുവിനെ നിയമിച്ചു.

എജി ഇടപെട്ടാണ് എം ടി ജോര്‍ജ്ജിനെ മാറ്റിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തിരിച്ചുനല്‍കാനും എം ടി ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടു. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മാറ്റം.

വെബ്ദുനിയ വായിക്കുക