ട്രെയിന് തലവച്ചു; അമ്മ മരിച്ചു, കുഞ്ഞ് രക്ഷപ്പെട്ടു!
ചൊവ്വ, 18 ജനുവരി 2011 (16:59 IST)
PRO
കുഞ്ഞുമായി ട്രെയിനിനു തലവെച്ച യുവതി മരിച്ചു. നിസ്സാരപരിക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. കര്‍ണാടക സ്വദേശി നാഗരാജിന്‍റെ ഭാര്യ ജയന്ത(28)യാണ് മരിച്ചത്. ഏറാമലയില്‍ ഓര്‍ക്കാട്ടേരി സ്കൂളിനു സമീപം ക്വാര്‍ട്ടേഴ്സില്‍ ആണ് ഇവര്‍ താമസിക്കുന്നത്.
പ്ലാസ്റ്റിക് പാത്രങ്ങള്‍ വിറ്റു ജീവിക്കുന്നവരാണ് നാഗരാജും ജയന്തയും. തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ യുവതിയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്നു മലബാര്‍ എക്സ്പ്രസിനു മുന്നിലാണ് യുവതി കുഞ്ഞിനെയുമെടുത്ത് ചാടിയത്. ട്രെയിന്‍ പോയ ഉടന്‍ തന്നെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ഗേറ്റ്മാനും നാട്ടുകാരുമെത്തി നോക്കിയപ്പോഴാണ് മരിച്ച യുവതിയെയും സമീപത്ത് കുഞ്ഞിനെയും കണ്ടത്.
വടകര സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹം ഇപ്പോള്‍. കുഞ്ഞ് മാഹി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. പുതുച്ചേരി ആരോഗ്യവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ രാജീവന്‍റെ നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സിക്കുന്നത്.
യുവതിയോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന കര്‍ണാടക സ്വദേശികള്‍ രാവിലെ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. യുവതിയുടെ കൈയിലെ പച്ച കുത്തിയ അടയാളവും കുഞ്ഞിന്‍റെ കഴുത്തില്‍ കെട്ടിയ ഏലസുമാണ് തിരിച്ചറിയാന്‍ സഹായകമായത്.