ട്രെയിനില്‍ പൊലീസുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

തിങ്കള്‍, 23 ജൂലൈ 2012 (17:44 IST)
PRO
PRO
ട്രെയിന്‍ യാത്രക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സായുധ പൊലീസ്‌ ക്യാമ്പ്‌ ഉദ്യോഗസ്ഥനെ റെയില്‍വേ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്‌- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലായിരുന്നു സംഭവം. തൃശൂരില്‍ നിന്നാണ് എന്‍‌ജിനീയറിംഗ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ട്രെയിനില്‍ കയറിയത്.

സഹയാത്രികനായ ആളുടെ ശല്യം ഏറിയപ്പോള്‍ പെണ്‍കുട്ടി ടി ടി ഇക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ കോട്ടയത്ത്‌ എത്തിയപ്പോള്‍ ഇയാളെ റെയില്‍വേ പൊലീസ്‌ കസ്റ്റഡിയിലെടുത്തു‌. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അറസ്റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ നീങ്ങാനാകില്ലെന്നായിരുന്നു റെയില്‍‌വെ പൊലീസിന്റെ പ്രതികരണം.

തുടര്‍ന്ന് കോട്ടയത്ത്‌ നിന്നും ട്രെയിനില്‍ കയറിയ വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പരാതി എഴുതി വാങ്ങി.

വെബ്ദുനിയ വായിക്കുക