കൊച്ചി നഗരത്തിലെ ട്രാഫിക് നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
അദാലത്ത് അടുത്തമാസം 13, 14, തീയതികളില്‍ ജില്ലാ കോടതി പരിസരത്ത് നടക്കും. നഗരത്തിലെ ട്രാഫിക് നിയമ ലംഘനവുമായി ബന്ധപ്പെട്ട് എഴുപതിനായിരത്തിലധികം കേസുകളാണ് കോടതികളില്‍ കെട്ടി കിടക്കുന്നത്. ഇതു കാരണം കോടതികളുടെ പ്രവര്‍ത്തനവും പലപ്പോഴും തടസ്സപ്പെടുന്നു.
ഇത് പരിഹരിക്കാനാണ് ലീഗല്‍ സര്‍വീസ് അതോറിട്ടി അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ കോടതി പരിസരത്ത് നടക്കുന്ന അദാലത്തില്‍ കേസുകള്‍ ഉള്ള ആര്‍ക്കും പിഴയടച്ച് കേസ് ഒത്ത് തീര്‍ക്കാം. അദാലത്തില്‍ വരുന്നവര്‍ക്ക് പൊലീസ് ചുമത്തിയ പിഴയുടെ മൂന്നിലൊന്ന് അടച്ചാല്‍ മതിയെന്ന ഇളവുമുണ്ട്.
അദാലത്ത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൌകര്യവും കോടതികളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ പറയുന്നു. നോട്ടീസ് കിട്ടിയവര്‍ക്ക് അതാത് പൊലീസ് സ്റ്റേഷനുകളിലും പിഴയടച്ച് കേസ് ഒത്ത് തീര്‍പ്പാക്കാം. കൊച്ചിയിലെ അദാലത്തിന് ശേഷം കോഴിക്കോട്ടും തിരുവനന്തപുരത്തും അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ ലീഗല്‍ സര്‍വ്വീസ് അതോറിട്ടി ആലോചിക്കുന്നുണ്ട്.