ടൈക്കൂണ്‍ തട്ടിപ്പ്: കമ്പനി ഉടമ ചെന്നൈയില്‍ അറസ്റ്റില്‍
വ്യാഴം, 29 മാര്‍ച്ച് 2012 (18:13 IST)
PRO
PRO
ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ചെന്നൈയില്‍ അറസ്റ്റില്‍. കമ്പനി ഉടമകളില്‍ പ്രധാനിയായ നാരായണനെ(38)യാണ് പിടികൂടിയത്. വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പ് തുക ഉപയോഗിച്ച് വാങ്ങിയ കോടികള്‍ വിലമതിക്കുന്ന നാലു കാറുകളും നാരായണന്റെ വീട്ടില്‍ നിന്നു പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പ് തുകയുടെ നല്ലൊരു പങ്ക് ഇയാളുടെ കൈവശമാണ് എത്തിച്ചേര്‍ന്നത് എന്നാണ് സംശയിക്കുന്നത്.
കമ്പനി ഡയറക്ടമാരടക്കം പതിനഞ്ചോളം പേരാണ് ഇതുവരെ ഈ കേസില്‍ അറസ്റ്റിലായിട്ടുള്ളത്.