ടെക്‌സ്‌റ്റൈല്‍ അഴിമതി: എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം
വ്യാഴം, 9 മെയ് 2013 (13:10 IST)
PRO
PRO
ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെയും എംഡി ഗണേശിനെതിരെയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് അന്വേഷണത്തിനുള്ള ധനകാര്യ വകുപ്പിന്റെ ശുപാര്‍ശയ്ക്ക് വ്യവസായമന്ത്രിയാണ് അംഗീകാരം നല്‍കിയത്. അന്വേഷണത്തിനു മുന്നോടിയായി എംഡിയെ സസ്‌പെന്‍ഡു ചെയ്യാനും നിര്‍ദേശം നല്‍കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ നാലു ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം തിരക്കിട്ട് തീരുമാനങ്ങള്‍ എടുത്തുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.