ടി പി വധം: വമ്പന്‍ സ്രാവുകള്‍ പുറത്തുതന്നെയെന്ന് മുല്ലപ്പള്ളി

ബുധന്‍, 23 ജനുവരി 2013 (17:55 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്തുതന്നെയാണെന്ന്‌ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഇതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാട്ടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേസിലെ പതിനഞ്ച് പ്രതികളുടെ വിചാരണ സ്റ്റേ ചെയ്ത കോടതിവിധിയെക്കുറിച്ച്‌ ഒന്നും പറയാനാഗ്രഹിക്കുന്നില്ലെന്നും കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ്‌ താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടി പി വധത്തില്‍ ഗൂഢാലോചന നടത്തിയ ആളുകളെയാണ്‌ കണ്ടെത്തേണ്ടത്‌. സ്രാവുകളെ ഇപ്പോഴും പിടികൂടിയിട്ടില്ലെന്നത്‌ സത്യമാണെന്നും താനിക്കാര്യം ആദ്യം മുതല്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക